കണ്ണൂരിലെ കോൺഗ്രസിൻ്റെ പുതുമുഖമാര്? ജനകീയ യുവാവോ അതോ സമവാക്യ യുവതിയോ?

കണ്ണൂരിലെ കോൺഗ്രസിൻ്റെ പുതുമുഖമാര്? ജനകീയ യുവാവോ അതോ സമവാക്യ യുവതിയോ?
Feb 5, 2024 11:02 AM | By PointViews Editr


 കണ്ണൂർ :

/ പ്രത്യേക പ്രതിനിധി/

രണ്ട് പേരുകൾ സജീവ ചർച്ചയിൽ. സിപിഎം ഉം ബിജെപിയും സമ്മർദ്ദത്തിൽ.

/വിശദമായി വായിക്കുക/

കണ്ണൂർ ലോക്സഭാ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പുതുമുഖമായിരിക്കുമെന്ന പ്രഖ്യാപനത്തോടെ അഭ്യൂഹങ്ങൾക്ക് പിന്നാലെ പായുകയാണ് എതിർകക്ഷികളും മാധ്യമങ്ങളും. വിവരവും വിദ്യാഭ്യാസവും സംഘടനാ - സമര പാരമ്പര്യവും ഒത്തിണങ്ങിയ ഒരു യുവരക്തമായിരിക്കണം കോൺഗ്രസ് സ്ഥാനാർത്ഥി എന്ന് തീരുമാനമുണ്ട്. മൂന്നാം സീറ്റ് സമുദായത്തിൻ്റെ അവകാശമായി വ്യാഖ്യാനിച്ച് വികാരമിളക്കി മുസ്ലീം ലീഗും കുഞ്ഞാലിക്കുട്ടിയും കുളം കലക്കി മീൻ പിടിക്കാനും ഇറങ്ങിയിട്ടുണ്ട്. കോൺഗ്രസിന് ഇക്കാര്യത്തിൽ താൽപര്യമില്ലെങ്കിലും കുഞ്ഞാലിക്കുട്ടി ഫാക്ടറിനെ ഉപയോഗിച്ചും മറയാക്കിയും കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള തയാറെടുപ്പുമായി പിണറായി വിഭാഗം സിപിഎം ഉം എസ്ഡിപിഐയും രംഗത്തുണ്ട്. ഒടുവിൽ ഒരു സമുദായ വനിത സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് കോൺഗ്രസിനെ തളച്ചിടാമെന്ന കണക്കുകൂട്ടലിലാണ് പിണറായിപക്ഷവും കുഞ്ഞാലിക്കുട്ടി വിഭാഗവും. ഒപ്പം സ്വന്തം ഗ്രൂപ്പിൻ്റെ കൈയ്യിൽ സീറ്റെ ത്തിക്കാൻ കോൺഗ്രസിലെ കെ.സി.വേണുഗോപാൽ പക്ഷവും പിന്തുണയുമായി എ വിഭാഗവും ഉണ്ട്. ഈ അവസരം ഉപയോഗിച്ച് സിപിഎം ലെയും കോൺഗ്രസിലെയും ഹിന്ദു വികാരമിളക്കി ഒരു ഗ്ലാമർ താരത്തെയിറക്കി പട നടത്താമെന്ന മോഹത്തിലാണ് ബിജെപി മുന്നണിയും. തലശ്ശേരി ബിഷപ്പ് പാംപ്ലാനിയും സഭാ വിശ്വാസികളും റബറിന് 300 രൂപ വില തരുന്ന മോഡി ഭരണത്തിന് വേണ്ടി വോട്ട് കുത്തും എന്ന വിശ്വാസത്തിലുമാണ് ബിജെപി. ഇതിനിടയിലാണ് കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം സാകൂതം ശ്രദ്ധിക്കപ്പെടുന്നത്. യുവജനപ്രസ്ഥാനത്തെ സമരവീഥിയിൽ സധൈര്യം നയിച്ച, വിദ്യാർത്ഥി പ്രസ്ഥാനത്തെ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായി മുന്നോട്ട് കൊണ്ടുപോയ മലയോര കർഷക പാരമ്പര്യമുള്ള യുവനേതാവിനാണ് ആദ്യ ചാൻസ് നൽകിയുള്ളത്. ഇക്കാര്യമാണ് സംസ്ഥാന രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇടതുപക്ഷത്തിൻ്റെ രണ്ട് രാജ്യസഭാ എംപിമാർ വിലസുന്ന പ്രദേശത്ത് നിന്നാണ് ഈ യുവ നേതാവ് കണ്ണൂർ രാഷ്ട്രീയത്തിൽ സ്ഥാനം പിടിച്ചതെന്ന പ്രത്യേകതയും മണ്ഡലത്തിൽ സുപരിചിതൻ എന്ന പ്രത്യേകതയും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവനും വിദ്യാഭ്യസ യോഗ്യതകളുള്ള യുവരക്തമെന്ന പ്രത്യേകതകളും ഉണ്ട്. തീർത്തും ജനകീയനും എല്ലാവർക്കും എത് നേരത്തും പ്രാപ്യനും ആണ് എന്നതാണ് എടുത്തു പറയുന്ന സുപ്രധാന പ്രത്യേകത. സംസ്ഥാനത്തെ തന്നെ ഏറ്റവും ജനകീയനായ നിയമ സഭാംഗമെന്ന് പ്രശംസിക്കപ്പെടുന്ന സണ്ണി ജോസഫ് എംഎൽഎയുടെ പ്രവർത്തന പാരമ്പര്യത്തോട് ചേർന്ന് നിൽക്കുന്ന പ്രവർത്തന ശൈലിയുള്ള ഈ യുവ നേതാവിനാണ് സാധ്യതാ ലിസ്റ്റിൽ ഒന്നാം സ്ഥാനം. ഗ്രാമീണ കാർഷിക മേഖലയെ പ്രതിനിധാനം ചെയ്യുന്ന യുവാവെന്ന നിലയിൽ സർവ്വ സമ്മതനാണിയാൾ എന്ന് എന്നും രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് തീരുമാനം നേരത്തേയുണ്ടാകും എന്ന ധാരണയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ലിസ്റ്റ് തയാറാക്കുന്നതിനാണ് സിപിഎം ശ്രമം. കോൺഗ്രസ് ന്യൂനപക്ഷ സമുദായ വനിതാ സ്ഥാനാർത്ഥിയെ രംഗത്തിറക്കുമെന്നാണ് സിപിഎം കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ കെ.കെ. ഷൈലജ ടീച്ചറെ ഇറക്കി പാർട്ടിയുടെ ഹിന്ദു വോട്ടുകൾ ചോരാതെയും കുഞ്ഞാലിക്കുട്ടിയുടെയും എസ് ഡി പി ഐ യുടെയും വോട്ട് ബാങ്കുകൾ ഉപയോഗിച്ച് ജയിച്ചു കയറാമെന്നും സി പി എം കണക്ക് കൂട്ടുന്നു. ഇത് രണ്ടും കഴിഞ്ഞിട്ടാകും ബിജെപി സ്ഥാനാർത്ഥി വരിക. വനിതകളാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ എങ്കിൽ ഒരു യുവ സിനിമാ നടിയെ രംഗത്തിറക്കി ഗ്ലാമർ വച്ചുള്ള പോരാട്ടത്തിന് ബിജെപി ശ്രമിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. യുവജന നേതാവാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെങ്കിൽ തുല്യ നിലവാരമുള്ള ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തുക എന്നത് സിപിഎം നും ബിജെപിക്കും വെല്ലുവിളയാകും. അക്രമ സമര പാരമ്പര്യമില്ലാത്തവനും ജനകീയ സമരങ്ങളുടെ സംഘാടകനുമെന്ന നിലയിൽ പ്രഗൽഭനാണ് ഈ യുവ കോൺഗ്രസ് നേതാവ്. അതിന് ബദലാകാൻ ജില്ലയിൽ ജനകീയ പോരാട്ട പാരമ്പര്യമുള്ള യുവനേതാക്കൾ സിപിഎം ലും ബിജെപിയിലും ഇല്ല എന്നതാണ് അവരെ അലട്ടുന്ന വിഷയം. അതിനാൽ തന്നെ കോൺഗ്രസിലെ ന്യൂനപക്ഷ വനിത സ്ഥാനാർത്ഥി എത്തുന്നതിനാവശ്യമായ പ്രചാരണ തന്ത്രകളുമായാണ് സിപിഎം ഉം ബിജെപിയും കാത്തിരിക്കുന്നത്. എന്തായാലും കണ്ണൂരിലെ കോൺഗ്രസ് പോരാളിയായി എത്തുന്ന പുതുമുഖമാരെന്നത് ഒരു സസ്പെൻസായി മാറുകയാണ്.


New faces of Congress in Kannur? Popular young man or equation young woman?

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories